ഇനിയൊന്നു തിരികെ നടക്കണം (Iniyonnu thirike nadakkanam) by Salil Valiparambil

Поделиться
HTML-код
  • Опубликовано: 6 апр 2025
  • തിരക്കിൻ്റെ ഗോപുരമുകളിൽ നിന്നും ഒരു തിരിഞ്ഞുനോട്ടം നല്ലതാണ്. മറഞ്ഞ കാഴ്ചകളും ചൂടാതെ പോയ കാട്ടുപൂക്കളും ഒരു വട്ടം നാം തിരിച്ചെത്തുമെന്ന് കാത്തിരിപ്പുണ്ടെങ്കിലോ .... സലിൽ വാലിപ്പറമ്പലിൻ്റെ കവിത പ്രിയ ഗായകൻ അഭിലാഷ് നാരങ്ങാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നു: ദൃശ്യഭംഗി നൽകിയത് ആർഷയും ആർശ്രീയുമാണ് - ഇഷ്ടമായാൽ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക... നന്ദി ❤
    Lyrics:-
    ഇനിയൊന്നു തിരികെ നടക്കണം,
    വന്നവഴി ഓർത്തോർത്ത് പോകണം
    മുള്ളു പതിച്ചൊരാ, വേവിന്റെ ചൂടുള്ള
    പെരുവഴിയിലൂടെ തിരിക്കണം
    ഇനിയൊന്നു തിരികെ... നടക്കണം.
    കണ്ടതെല്ലാമൊന്ന് കാണണം
    കണ്ടതിൻ വാസ്തവമെന്തെന്നറിയണം
    ആരാണ് നേരെന്നറിയണം
    നേരിന്റെ വിലയറിഞ്ഞൊരുവാക്കുരയ്ക്കണം
    പാൽപ്പുഞ്ചിരിപ്പിച്ചവച്ചൂവളർന്നോരാ
    ബാല്യത്തിലൂടെ നടക്കണം
    നന്മതൻ വിത്തുകൾ പാകീമുളപ്പിച്ച
    തൊടികളിലൂടെനടക്കണം
    സായന്തനങ്ങളിൽ ആലിൻചുവട്ടിലാ
    തണവുള്ള കാറ്റേറ്റിരിക്കണം
    വയലേല കതിർചൂടിയാടും വരമ്പിലൂ
    ടിളവെയിലേറ്റു നടക്കണം
    പശിയടങ്ങാതേ കരയുന്നൊരുണ്ണിക്ക്
    ഇലയിലോരോണം വിളമ്പണം
    വളരുവാനവസരമില്ലാത്തൊരുണ്ണിക്ക്
    അറിവിൻ വെളിച്ചം തെളിക്കണം
    പൊരുതും സഖാവിൻ്റെ സിരയിൽ
    ജ്വലിക്കും തീപ്പന്തമായിച്ചുവക്കണം
    പുന്നാരമക്കൾ തെരുവിലുപേക്ഷിച്ച
    നെടുവീർപ്പുകൾക്കു കാതോർക്കണം
    കയ്പുനീരിറ്റിച്ച ഗുരുവിന്റെ വാക്കുകൾ
    മധുരമായ് മാറിയെന്നറിയിക്കണം
    തോൽപ്പിച്ചു വാശി പകർന്നോരാ മിത്രത്തെ
    കണ്ടൊന്നു നന്ദീയറിയിക്കണം
    നോവുമ്പഴും പുഞ്ചിരിക്കും മുഖങ്ങളെ
    വേറിട്ടു തന്നേയറിയണം
    നീറും മുറിവിലേയുപ്പാകണം
    മുറിപ്പാടുകൾ മായ്ക്കും മരുന്നാകണം
    ഇനിയൊന്നു തിരികെ... നടക്കണം
    വന്നവഴി ഓർത്തോർത്ത് പോകണം
    Salil Valiparambil is from Edamuttam, Thrissur - Currently living in Dubai,
    Among popular writers | Poets | Authors, he is considered as a poet who compose Simple, short malayalam poems for recitation in schools and youth festivals across Kerala and abroad.
    His new (puthiya) malayalam hit kavithakal about rain, nature, beauty, love, woman, Amma ( Mother ) are now available on RUclips
    Some Popular Poems by Salil Valiparambil
    1. Iniyonnu thirike nadakkanam - #ഇനിയൊന്നു_തിരികെ_നടക്കണം : • ഇനിയൊന്നു തിരികെ നടക്ക...
    2. Ente Bhasha Ammayenikku Thanna Malayalam : • എന്റെ അമ്മ - Ente Amma...
    3. Ormmakal "Thalarumbozhum thakarumbozhum : • Ormakal Kavitha By Sal...
    4. Kankal Niranju, Manamuruki Ozhukukayanoru kadalu : • ഭക്ത്യാഞ്ജലി : വാലിപ്പ...
    5. Mazhaye Pranayikkumoru chanku pennine : • കവിത: ജന്മനാ അവൾ മഴയായ...
    6. Oru Kalamundayirunnu, Annu pookkale priyamayirunnu : • കവിത : ഒരു കാലമുണ്ടായി...
    7. Paryathe thanne nee parayum sakhe, parayatholippichathellam : • പറയാതെ പറയുന്നത് (Para...
    8. Nattilethave Pookkarindippozhum Nattumullakal Pathayorangalil : • കവിത : നാട്ടുമാവ് - സല...
    9. Ellaruminnente Koodeyundenkilum Arorumillatha pole : • Ellaruminnente Koodeyu...
    10. Ethra Janmangalil Asichirikkanam Onnakuvanoru Janmam : • Ethra Janmangalil Asic...
    11. Udayam Varaykkunnu Sooryan : • Udayam Varaykkunnu Soo...
    12. Neramayille Sakhee : • Neramayille01 size3 4
    13. Orkkathirikkam : • Orkkathirkkam.. Kavith...
    14. Poo Vilikkathe : • Poovilikkathe - Onappa...
    15. Ennittum Porathe : • Ennittum Porathe.. Kav...
    16. Orikkal nee : • Orikkal Nee - by Salil...
    17. Junile Mazha : • Junile Mazha by Salil ...
    18. Thikki Thirakki : • Thikki Thirakki - Mala...
    19. Ee Vazhi Pokum Kattinum : • Ee Vazhi Pokum Kattinu...
    20. Enniloodoru puzha : • എന്നിലൂടൊരു പുഴ - മലയാ...
    21. Neeyurange Ninnoram : • നീയുറങ്ങേ നിന്നോരം .. ...
    22. Ottayal Veedu : • Ottayal Veedu - Malaya...
    23. Njanahankari : • Njanahankari Malayala ...
    24. College Campus : • കോളേജ് കാമ്പസ് - കവിത ...
    25. Doore Doore Vidoorathayil : • Doore Doore Vidooratha...
    26. Ezhuthumee Variyilen : • എഴുതുമീ വരിയിലെന്‍ കവി...
    27. Pookkalullil olippichu vachu nee : • Pookkalullil olippichu...
    28. Iniyoru puzhayum : • Iniyoru Puzhayum Kavit...
    29. Ennum Nee Enkoode : • Ennum Nee Enkoode ( എന...
    30. Oro Mizhithumbilum : • ഓരോ മിഴിത്തുമ്പിലും - ...
    31. Oru Kannadachu Kananum (ഒരു കണ്ണടച്ചു കാണാനും) : • ഒരു കണ്ണടച്ചു കാണാനും ...
    Please subscribe

Комментарии • 4,2 тыс.

  • @johnmathew6731
    @johnmathew6731 11 месяцев назад +362

    എനിക്കും ഒന്ന് തിരിച്ചു നടക്കണം, ഇന്ന് എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുമ്പോൾ ഇന്ന് എല്ലാവിധ നല്ല ഭക്ഷണങ്ങളും കഴിക്കുമ്പോൾ തേങ്ങ യില്ലാതെ മുളക് ചമ്മന്തി മാത്രം പൊതിച്ചോറിൽ വച്ചു ക്ലാസ്സിൽ ആരും കാണാതെ മറച്ചു പിടിച്ചു കഴിച്ച കാലം, മറ്റുള്ളവരുടെ ഉടുപ്പും നിക്കറും അമ്മ വാങ്ങിക്കൊണ്ടു വന്നു അതിട്ടു സ്കൂളിൽ പോയ കാലം, സ്വന്തമായി ഒരു സൈക്കിൾ ഉപയോഗിക്കാൻ ആഗ്രഹിച്ചിട്ടും കഴിയാതെ പോയ കാലം, ഒറ്റപ്പെടലും കുറ്റപ്പെടുത്തലും അനുഭവിച്ച കാലം, ഇന്ന് എല്ലാം ഉണ്ടെങ്കിലും ആ കാലത്തെ ഞാൻ സ്നേഹിക്കുന്നു

  • @yamunavineesh4464
    @yamunavineesh4464 2 года назад +205

    എനിക്കു എന്റെ കായംകുളം ചൂളൂർ സ്കൂളിൽ ഇനിയും പഠിക്കണം ഷംനയുടെ കൂടെ ഒട്ടി ഇരിക്കണം രഞ്ജിത്ത്നോടുള്ള വാശിക് പഠിക്കണം. പുറകിലത്തെ ബെഞ്ചിൽ ഇരുന്ന് അലക്കുന്ന മനുവിന്റെയും അമീർഖാന്റെയും കാർത്തിക്കിന്റെയും കോമഡി കേട്ടു ചിരിക്കണം. ടീച്ചർമാർ വരുന്നോ എന്ന് വാതിക്കേ നിന്ന് നോക്കണം. അമ്മുമ്മയുടെ കൂടെ ആ ഓലപുര വീട്ടിൽ കിടക്കണം. കാവിൽ വിളക് കത്തിക്കണം പത്തിശേരി അമ്പലത്തിൽ എന്നും പോകണം. അച്ഛനും അമ്മയും അനിയന്മാരും വരുന്നോ എന്ന് നോക്കി എന്നും അവരെ കാത്ത് ഇരിക്കണം. കഴിഞ്ഞു പോകുന്ന ഓരോ നിമിഷങ്ങളും ഇനി ഒരിക്കലും തിരികെ കിട്ടില്ല 😔😔

  • @deepabhaskaran6375
    @deepabhaskaran6375 3 года назад +8

    Better better better

  • @jyothirajmh1275
    @jyothirajmh1275 2 года назад +13

    എല്ലാ തിരക്കുകൾ ഉപേക്ഷിച്ചു നമ്മൾ വിശ്രമിച്ചു നടക്കണം

  • @vijiviji8915
    @vijiviji8915 3 года назад +1112

    എനിക്ക് തിരികെ നടക്കണ്ട 😔 കാരണം ഞാൻ നടന്നു വന്ന വഴികൾ എനിക്ക് ഓർമ്മിക്കാൻ കൂടി വയ്യാ 😔😔😔

    • @SalilValiparambil
      @SalilValiparambil  3 года назад +84

      ഒന്നുകൂടി പോയി കാണുക - ഏറെ വ്യത്യസ്തമായിരിക്കും കാഴ്ചകൾ - നമ്മൾ എത്രയോ മാറി

    • @vijiviji8915
      @vijiviji8915 3 года назад +104

      @@SalilValiparambil നമ്മൾ മാറി കാണും എന്നാൽ ആ കടന്ന് വന്ന വഴിയിലെ കനലുകൾ ഇന്നും ഏരിഞു അടങ്ങി ഇടില്ല.... ഒരു നേരിപ്പോടായി എരിഞ്ഞു കൊണ്ട് ഇരിക്കും മനസ്സിൽ മരണം വരെ 😔😔😔

    • @veenamol9956
      @veenamol9956 3 года назад +20

      സത്യം

    • @reejavidyasagar3832
      @reejavidyasagar3832 3 года назад +43

      @@SalilValiparambil അതേ അതാണ് ശരി. തിരികെ നടക്കണം എന്നാൽ പഴയ ജീവിതം കിട്ടണം എന്നല്ല നമ്മുടെ ചിന്തകൾ പിന്നോട്ട് പോയാൽ തെറ്റിദ്ധാരണകൾ പലതും മാറും പലരോടുമുള്ള vidvesham മാറും നമ്മുടെ ചിന്തകളിലെ പോരായ്മകൾ മനസ്സിലാകും നമ്മൾ നമ്മെ തന്നെ അറിയും

    • @reejavidyasagar3832
      @reejavidyasagar3832 2 года назад +32

      @@divineheart.7940 Yes അങ്ങനെയും ചിലർ ഉണ്ട്. നമ്മുടെ ഭാഗത്തു തെറ്റില്ലെന്നു ഉറപ്പുണ്ടേൽ നമ്മെ വേണ്ടാത്തവരെ അവരുടെ വഴിക്കു വിടുക. പക്ഷേ അവരെ ഓർത്തു ദുഃഖിക്കരുത്. എത്ര ചിന്തിച്ചാലും നമ്മളൊന്നും ചിന്തിക്കുന്ന പോലെ അല്ലാത്ത സമസ്യകളാണ് ചിലരുടെ മനസ്സ്. നിഴലിനു പുറകെ നടക്കരുത് പ്രകാശം നോക്കി നടക്കുക നിഴൽ പിന്നാലെ വരുക തന്നെ ചെയ്യും 👍👍

  • @shobhanavijayan6981
    @shobhanavijayan6981 Год назад +8

    തിരികെ നടന്നു പ്രിയമുള്ള ഓർമകളിൽ കരയാൻ വയ്യ

  • @uppumanga
    @uppumanga 2 года назад +122

    ഞാനും ഒരു പത്തനംതിട്ടക്കാരി ആണ്, ഈ കവിത ആദ്യമായി കേട്ടത് 2021 ഏപ്രിലിൽ ആണ്, അന്ന് മുതൽ ഇപ്പോളും ദിവസവും കേൾക്കും, ഒരുപക്ഷെ ഞാൻ ആയിരിക്കും ഇത് ഏറ്റവും കൂടുതൽ കേട്ടത്.💞
    വരികൾ💞ഗായകന്റെ സ്വരം 💞 ട്യൂൺ 💞ആലാപനം 💞
    എല്ലാം കൊണ്ടും ഒരു നല്ല കവിത 🌹🌹

    • @SalilValiparambil
      @SalilValiparambil  2 года назад +5

      സന്തോഷം. Thank you very much

    • @sreekumarjini2923
      @sreekumarjini2923 2 года назад +3

      ഞാനും ഉണ്ട് ഒപ്പം...

    • @sujamanijayamohan8800
      @sujamanijayamohan8800 Год назад +2

      ഞാനാണ് കൂടുതൽ കേട്ടത്

    • @AaA-pv7kn
      @AaA-pv7kn Год назад +2

      ഹായ് ഡിയർ ❤❤

    • @sreekumarjini2923
      @sreekumarjini2923 Год назад +1

      ഞാനും ഉണ്ട് ഒപ്പം....

  • @SheejakmKarthik
    @SheejakmKarthik Год назад +431

    എനിക്ക് ഒന്ന് തിരികെ നടക്കണം എന്റെ വിവാഹത്തിന് മുൻപ് ഉള്ള ആ നല്ല കാലത്തിലേക്ക് ❤️❤️❤️❤️❤️

  • @smithan5427
    @smithan5427 4 года назад +136

    ഡിസ്‌ലൈക്ക് ഇട്ടവർക് എങ്ങനെ തോന്നി എന്നറിയില്ല എന്തായാലും സൂപ്പർ കവിത

    • @SalilValiparambil
      @SalilValiparambil  4 года назад +1

      thank you

    • @sanalasha5998
      @sanalasha5998 3 года назад +2

      അതിൽ രാഷ്ട്രീയം വന്നു അതിനാണ് diss like

    • @sureshnarayanan4677
      @sureshnarayanan4677 3 года назад +4

      നമസ്കാരം സാർ വളരെ നന്നായിട്ടുണ്ട് ഞാൻ നിങ്ങളെ തൊഴുതുന്നു അത്ര മനോഹരം 👍👍👍👍♥♥♥♥

    • @priyagiri7143
      @priyagiri7143 3 года назад +1

      Athu avarkku pattatha kaliya

    • @gamerabhi1962
      @gamerabhi1962 3 года назад +1

      ഡിസ്‌ലൈക്ക് ഇട്ടവർ മാനസികരോഗികൾ ആകാനാണ് സാധ്യത

  • @SreekalaSunil-jo3xi
    @SreekalaSunil-jo3xi 5 месяцев назад +27

    എന്റെ ബാല്യ കൗമാരത്തിലേയ്ക്ക് എനിക്കൊന്നു പോകണം. അച്ഛനുമമ്മയും കൂടെപ്പിറപ്പുകളും കൂട്ടുകാരുമായിട്ടുള്ള ആ നല്ലകാലത്തിലെയ്ക്ക്

  • @binduajith154
    @binduajith154 3 года назад +31

    തിരിച്ചു നടക്കാൻ പറ്റാത്ത കുട്ടിക്കാലത്തെ പറ്റി ഓർത്തുപോയി. അതിമനോഹരമായ കവിത നല്ല ആലാപനം

  • @manumanumanoharan3737
    @manumanumanoharan3737 Год назад +36

    ഒരു ജീവിതം മനുഷ്യന് അത് നഷ്ടപ്പെടുത്തി എന്ന് തോന്നുന്നവർക്ക് ഇ കവിത സൂപ്പർ

  • @AnilAnil-wb6zd
    @AnilAnil-wb6zd 4 года назад +284

    ഒരുപാട് അനുഭവമുള്ളവർക്ക് ഈ കവിത കേട്ടാൽ അറിയാതെ കണ്ണ് നിറയും. തീർച്ച. എത്ര തവണ കേട്ടു എന്നറിയില്ല. എത്ര തവണ കേട്ടാലും മതിവരില്ല. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ..........

    • @SalilValiparambil
      @SalilValiparambil  4 года назад +4

      thank you dear

    • @avittam
      @avittam 4 года назад +3

      അല്ലാതെ തന്നെ നിറഞ്ഞു പോയി

    • @viswanath5013
      @viswanath5013 3 года назад +2

      സൂപ്പർ

    • @MA-TRICKS-h7w
      @MA-TRICKS-h7w 3 года назад +3

      ഞാൻ കരഞ്ഞുപോയി

    • @neelz009
      @neelz009 3 года назад +4

      അതെ ശരിക്കും കരച്ചിൽ വന്നു

  • @radamaniamma749
    @radamaniamma749 Год назад +13

    എത്ര മധുരമായ ഓർമ്മപ്പെടുത്തൽ - ഉണ്ണിയായ് - പെണ്ണായ് ,മാറി മാറി ജന്മം അറ്റുവീഴാറായ നേരത്തിനി
    എങ്ങിനെ പിന്നോട്ടു പോകും സഖെ - ഞാനെങ്ങിനെ ഓർമ്മക്കു ചൂടുപകരും

    • @SalilValiparambil
      @SalilValiparambil  Год назад

      ഓർമ്മകൾക്ക് മധുരം ഏറ്റുന്നത് ഇപ്പോഴല്ലേ

    • @leenapradeep2256
      @leenapradeep2256 27 дней назад

      Maduramo atho.....

  • @jolsinirajappan2584
    @jolsinirajappan2584 Год назад +42

    മനോഹരം അതി മനോഹരം ബാല്യത്തിലേക്ക് തിരിഞ്ഞു നോക്കാൻ ഇഷ്ടമില്ലാത്തവർ ആരുമില്ല

  • @sreekumarjini2923
    @sreekumarjini2923 2 года назад +7

    കയ്പ്പ് നീരിറ്റിച്ച ഗുരുവിന്റെ വാക്കുകൾ മധുരമായ് മാറിയെ ന്നറിയിക്കണം...മോനെ സലിൽ നിനക്ക് മാത്രമേ ഇങ്ങനെ ഒക്കെ എഴുതാൻ കഴിയൂ..
    എല്ലാ ദിവസവും കേൾക്കും...അതൊരു സുഖമാണ്.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം.

  • @sujathamk4084
    @sujathamk4084 3 года назад +52

    വല്ലാത്ത feeling ആണ്. ഇത് കേൾക്കുന്നത് തന്നെ.
    എത്ര കേട്ടാലും മതി വരാത്തതെന്തേ? 🤔

  • @rejithasunil8376
    @rejithasunil8376 3 года назад +54

    തിരികെ നടക്കാൻ ആഗ്രഹിക്കാത്ത ഞാൻ ഈ കവിത എത്ര പ്രാവശും കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല

    • @SalilValiparambil
      @SalilValiparambil  3 года назад +1

      thank you

    • @rameshanmp4681
      @rameshanmp4681 3 года назад +1

      സത്യം

    • @sulochanakaran1092
      @sulochanakaran1092 2 года назад

      Sathyam

    • @bindushaji2845
      @bindushaji2845 9 месяцев назад +1

      എനിക്കിഷ്ടമല്ല എന്റെ പഴയ ജീവിതം ഇപ്പോൾ ഹാപ്പിയാണ് ❤

  • @veenamol9956
    @veenamol9956 3 года назад +30

    (ഈ കവിത ഇഷ്ട്ടമായി)
    തിരികെ നടക്കാനുണ്ട് ഏ റേ ദൂരം......
    മുന്നോട്ടെനിക്കിനി ദൂരം കുറവാണു, അത് തന്നേ ആണെനിക്ക് ഏറെ ഇഷ്ടം.

    • @SalilValiparambil
      @SalilValiparambil  3 года назад

      thank you

    • @palakkadan6170
      @palakkadan6170 3 года назад +1

      ദീർക്കായുസ് നേരുന്നു

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf Месяц назад

      ഇനിയും ഒരുപാട് കവതകൾ കേട്ട് കേട്ടു ദൂരെ ദൂരെ പോവട്ടെ ആരോഗ്യതോടെ 🤝

  • @NirmalaManiyan-z7i
    @NirmalaManiyan-z7i Год назад +2

    Thiriye nadakkan kothi varunnu

  • @geethaunni7710
    @geethaunni7710 3 года назад +53

    പോയ കാലത്തേക്ക് ഒന്ന് തിരികെ പോകാൻ കഴിഞ്ഞെങ്കിൽ ❤ അറിയാതെ കണ്ണുകളെ നനച്ചു

    • @SalilValiparambil
      @SalilValiparambil  3 года назад +2

      thank you

    • @sanalvavara1587
      @sanalvavara1587 Год назад

      സത്യം

    • @shyjuthayyil71
      @shyjuthayyil71 Год назад +1

      അകാലത്തിൽ പൊളിഞ്ഞു പോയ അമ്മയെയും അച്ഛനെയും ഒരു നോക്ക് കാണാൻ 😢😢😢

  • @anusreeneethu6830
    @anusreeneethu6830 Месяц назад +6

    ഓർമകളിൽ ഞാനെന്നും തിരിച്ച് നടക്കാറുണ്ട് പക്ഷെ ഹൃദയം മുറിക്കുന്ന കാര്യങ്ങള് മാത്രം കണ്ണിലും ചങ്കിലും ചോരപൊടിയുന്ന ഓർമ്മകൾ 😢😢

  • @prajitharajan2884
    @prajitharajan2884 4 года назад +489

    ഞാൻ കവിത കേൾക്കാറില്ല, പക്ഷെ ഇത് കേട്ടതിൽ പിന്നെ കവിതകൾ തിരഞ്ഞു കേട്ടുകൊണ്ടിരിക്കുന്നു, പറയാൻ പറ്റാത്ത ഒരു അനുഭൂതി ആണ് ഇത് കേൾക്കുമ്പോൾ, ഒരുദിവസം 10പ്രാവശ്യം എങ്കിലും കേൾക്കും 😍ഓരോ വരിയും ഹൃദയത്തിൽ തുളഞ്ഞു കയറുന്നു, എത്ര പറഞ്ഞാലും മതി വരുന്നില്ല,🙏🙏

    • @SalilValiparambil
      @SalilValiparambil  4 года назад +61

      അത് കവിതയുടെ ഗുണമൊന്നുമല്ല മാഷേ, നിങ്ങളുടെ ഉള്ളിൽ വറ്റാത്ത ഉറവ പോലെ നന്മ ഉള്ളതുകൊണ്ടാണ്.

    • @gokulditto580
      @gokulditto580 4 года назад +9

      ശരിയാ

    • @mvmv2413
      @mvmv2413 3 года назад +11

      അപ്പോൾ കവിത അച്ചട്ടായി. താങ്കൾ തിരികെ നടന്നു. ഒപ്പം പലരുണ്ട്, കേട്ടോ, 2മീറ്റർ അകലം പാലിച്ചു. കവിയെ കണ്ടാൽ നമിക്കണം. ഹഹ...
      m വര്ഗീസ്.

    • @priyagiri7143
      @priyagiri7143 3 года назад +2

      Njanum

    • @salinisaraswathi8120
      @salinisaraswathi8120 3 года назад +5

      ഞാനും കേൾക്കാറില്ലായിരുന്നു. പലരുടേയും ' കവിതകൾ'കേട്ടുകേട്ട് വെറുത്ത് പോയതാണേ.😆

  • @crazeses
    @crazeses 2 года назад +2

    എനിക്ക് ഈ കവിത ഒത്തിരി ഇഷ്ടമായി

  • @subramanianmp9198
    @subramanianmp9198 11 месяцев назад +39

    78 മുതൽ 94 വരെ അരപട്ടിണിയാണെങ്കിലും ഞാനിപ്പോഴും സ്വപ്നം കാണുന്ന എൻ്റെ ബാല്യവും കൗമാരവും

  • @visalrajvisal1244
    @visalrajvisal1244 3 года назад +42

    വരികൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ... ഭൂതകാലത്തിന്റെ ഓർമ്മകൾ നമ്മുടെ കണ്ണീർ തുള്ളികളായി

  • @LeelaRavi-p8y
    @LeelaRavi-p8y Год назад +36

    വേദനിക്കുന്നതാകട്ടെ, വന്ന വഴികൾ ഒർക്കണം.. അതു മനുഷ്യ ജൻമത്തിനുമാത്രം കഴിയുന്ന ഒന്നാണ് രചന, സംഗീതം ആലാപനം എല്ലാം ഗംഭീരം❤❤❤

  • @kishorkumarkodapully5895
    @kishorkumarkodapully5895 2 года назад +38

    എനിക്ക് ഇപ്പൊൾ 63 വയസ്സ് ആയി. ഞാനും ബാല്യത്തിലെ ഓർമകളിലേക്ക് ഭാര്യയെയും കൂട്ടി നടന്നു. ഇനി കുറച്ചു സ്ഥലങ്ങൾ കൂടി കാണാൻ ഉണ്ട്.😊😊😊 കവിത എഴുതിയത് നന്നായിട്ടുണ്ട്

  • @annageorge5149
    @annageorge5149 3 года назад +22

    കവിത കേട്ടതിനേക്കാൾ സന്തോഷം തോന്നിയത് കമന്റ് വായിച്ചപ്പോൾ ആണ് . നന്മ മരിക്കാത്ത ഒരു പാടാളുകൾ കൂടെയുള്ള ഒരു തോന്നൽ

  • @rakeshunnathani8977
    @rakeshunnathani8977 4 года назад +201

    ഒരുപാട് തവണ കേട്ടു രാത്രി ഒറ്റയ്ക്ക് ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റ് വെച്ച് കേട്ടു ഇത്ര സുന്ദരാഗാനം വേറേ ഞാൻ കേട്ടിട്ടില്ല പാടിയാൾക്കും വരി എഴുതിയ ആൾക്കും എല്ലാർക്കും അഭിനന്ദനങ്ങൾ

  • @prayagbineshbineshmg9363
    @prayagbineshbineshmg9363 2 года назад +3

    ഇനിയെന്നു തിരികെ നടക്കണം
    നല്ല പ്രായത്തിൽ കുറെ കുസാഡർമാരുടെ ഫിലോസഫി കേട്ടു പണത്തിന് ഒരു പ്രാധാന്യം കല്പിച്ചില്ല. ഇപ്പോൾ 44 വയസായി ഇനിയൊന്നു തിരിഞ്ഞു നടന്ന് പത്ത് പൈസ ഉണ്ടാകണം

  • @vinukeralamc
    @vinukeralamc 2 года назад +49

    ഞാൻ സ്കൂൾ അദ്ധ്യാപകൻ ആണ് എന്റെ ഒരു വിദ്യാർത്ഥി ഒരു കവിത തായോ മാഷേ എന്ന് സ്നേഹത്തോടെ വന്നു പറഞ്ഞു... കുറേ കവിതതകൾ മുന്നിൽ നിരന്നു പഴയതും പുതിയതും അങ്ങനെ അങ്ങനെ... അവസാനം ഞങ്ങൾ രണ്ടാളുടെയും മനസ്സിൽ ഇടo പിടിച്ചത് അങ്ങയുടെ കവിതയാണ്..... അവൻ മത്സരത്തിന് പാടാൻ പോവുകയാണ്..... അനുഗ്രഹിക്കുക.... വാക്കുകൾ തികയാതെ പോവുന്നു അഭിനന്ദനങ്ങൾ അറിയിക്കാൻ♥️

    • @SalilValiparambil
      @SalilValiparambil  2 года назад +6

      നന്ദി മാഷേ - താങ്കൾക്കും താങ്കളുടെ വിദ്യാർത്ഥിക്കും എല്ലാവിധ ആശംസകളും നേരുന്നു .

    • @001smitha
      @001smitha 10 месяцев назад +1

      May God bless him🎉

  • @rajeshgopalan3620
    @rajeshgopalan3620 4 года назад +305

    അങ്ങയെ എനിക്ക് അറിയില്ല സുഹൃത്തേ....വരികളും സംഗീതവും ആലാപനവും ഒന്നിനൊന്നു മനോഹരം.... Super

  • @anvarullanam8393
    @anvarullanam8393 3 года назад +26

    എത്ര കേട്ടിട്ടും മതിവരുന്നില്ല
    ഈ പ്രവാസം അവസാനിപ്പിച്ച് എനിക്കും ഒന്ന് തിരിഞ്ഞ് നടക്കണം

  • @RadhakrishnanK-rl5mu
    @RadhakrishnanK-rl5mu Год назад +4

    Radhakrishnan.k.... ഞാൻ നടന്നു നടന്ന് ഒരു പാട് യാത്ര ചെയ്യാൻ കഴിഞ്ഞു........ തിരിഞ്ഞ നടക്കണ്ട ..... ഉ

  • @sreejamohandas9310
    @sreejamohandas9310 2 года назад +2

    Salil Valii parambil - thangal reply tarunnathu valiya oru karyam thanne ,❤

  • @salomisunil7046
    @salomisunil7046 2 года назад +66

    ഇത്രയും നല്ല കവിത കേട്ടപ്പോൾ ഓർമ്മകൾ വല്ലാതെ അലട്ടുന്നു അമ്മ അച്ഛൻ ഇവരെ ഓർക്കുന്നു ജീവിതം അത്രയും നല്ലതായിരുന്നു അമ്മയും അച്ഛനും ജീവിച്ചിരിപ്പില്ല 🙏🙏🙏🙏🙏🙏🙏

    • @SalilValiparambil
      @SalilValiparambil  2 года назад +5

      oh. sad !! അവർ എങ്ങനെയാണോ ആഗ്രഹിച്ചത്, അതുപോലെ ജീവിക്കുക !!

    • @bettyjoseph6879
      @bettyjoseph6879 2 месяца назад

      Enikkum nashtapettu randupereyum 2024..

  • @rajeshnair9134
    @rajeshnair9134 2 года назад +4

    എല്ലാ വരികളും ജീവിതത്തിൻ്റെ ഭാഗം,തീർച്ചയായും തിരിച്ചു നടക്കും.

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 3 года назад +35

    ഞാൻ നടന്നു… ഒരുപാട് ഒരുപാട് പിറകിലേക്ക്.… മറന്നു തുടങ്ങിയ വഴികളിലേക്ക് എന്നെ കൈപിടിച്ചു നടത്തിയതിന് ഒരുപാടൊരുപാട് നന്ദി…💐

    • @SalilValiparambil
      @SalilValiparambil  3 года назад

      thank you dear

    • @sanalasha5998
      @sanalasha5998 3 года назад +4

      നടന്നാൽ പോരാ പഴയ സുഹൃത്തുക്കളെ കാണണം ആരെങ്കിലും കഷ്ടപെടുന്നുണ്ടെങ്കിൽ ഒരു സഹായം

    • @Pratheesh-Thekkeppat
      @Pratheesh-Thekkeppat 3 года назад +5

      @@sanalasha5998
      എല്ലാവരെയും കണ്ടു. ഞങ്ങൾ ഒരു ഗ്രൂപ് ഉണ്ടാക്കി. പഴയ കുറച്ച് ആളുകളെ സഹായിച്ചു.. കോവിഡ് & ലോക്ക് ഡൌൺ കൊണ്ട് അങ്ങനെ ചില ഗുണങ്ങളും ഉണ്ടായി….

  • @abdurazak6224
    @abdurazak6224 2 месяца назад +1

    വല്ലാത്ത വിശമം തോന്നുമ്പോൾ ഇത് വീണ്ടും കേൾക്കും

  • @Sivani12557._
    @Sivani12557._ 3 года назад +143

    കവിയും ഗായകനും ഒരേ വികാരത്തോടെ കവിത അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @Shoba-wk5pj
    @Shoba-wk5pj Год назад +3

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് തിരികെ പോകാൻ തോന്നുന്നു

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    ഇത്തവണ ലീവിൽ നാട്ടിൽ പൊയപ്പൊൾ 3 മാസം ലൊക്ഡൗണിൽ കുടുങി
    14 വർഷത്തെ പ്രവാസത്തിൽ വീണുകിട്ടിയ ഒരു സൈലന്റ് ലീവായിരുന്നു അത്
    ഒരു പൊത്തിനെ വാങി അതിനെം പിടിച്ച് പാടത്തും പറമ്പിലും ചെളിയിലും ചേറിലും ഞാൻ എന്റെ ഉപ്പയും എന്റെ മക്കളുമായി കളിച്ച് നടന്നു പുല്ല് അരിഞ് അരിഞ് അറബാനയിൽ കൊണ്ട് വന്നു കൃഷിക്കാരനായ ഉപ്പാന്റെ കൂടെ മൂന്ന് മാസം അങനെ നടക്കാൻ കഴിഞത് വല്ലാത്തൊരു അനുഭവമായി മാറി
    ഇപ്പൊ ഈ പാട്ട് കണ്ണടച്ച് കിടന്ന് കേൾക്കുമ്പൊ ഞാൻ .... ആ മൂന്ന് മാസം മനസ്സിലൂടെ മിന്നി മറയുന്നു

    • @SalilValiparambil
      @SalilValiparambil  3 года назад +1

      വളരെ സന്തോഷം - ആ മൂന്നു മാസം ഒരു അനുഗ്രഹമായി തീർന്നു. ഉപ്പയോടും മക്കളോടുമൊപ്പം ഒരു മധുരകാലം !!

    • @tmbineshmadhavan9810
      @tmbineshmadhavan9810 5 месяцев назад

      Nendaannosakkave
      Pattinippavangale
      Upadravikkellansri

    • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു
      @നന്മവെളിച്ചമാണുതിന്മഇരുട്ടാണു 5 месяцев назад

      @@tmbineshmadhavan9810 അണ്ണൻ എന്താ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാമോ???

  • @comrade989
    @comrade989 2 года назад +2

    Mikacha varikalum athilere mikacha aalapanavum.. Kazhinja kurachu masangalilayi orupaadu thavana kettu.. Oro thavana kelkumbozhum veendum veendum kelkan thonnunna oru prathyeka feel anu ee kavithakku.. Iniyonnu thirike nadakkanam.. 🌷

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 Год назад +11

    34 വയസായിട്ടും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നല്ല ദിവസം പോലുമില്ലാത്ത ഒരു ഭാഗ്യദോഷിയാണ് ഞാൻ.....

  • @unnikrshna-jt7jj
    @unnikrshna-jt7jj 2 года назад +3

    Super kavitha ❤

  • @priyasandeep7456
    @priyasandeep7456 3 года назад +35

    നീറുന്ന മുറിവില്‍ ഉപ്പ് ആകാൻ എല്ലാരേ കൊണ്ടും കഴിയില്ല സുഹൃത്തേ.. ആ മുറിവിന്റെ മരുന്ന് ആകാനും. താങ്കൾ ഒരു നല്ല കവിയും നല്ലൊരു മനസ്സിന്റെ ഉടമയും ആണ്.. പിന്നിൽ പ്രവർത്തിച്ച എല്ലാവര്‍ക്കും ഒരുപാട്‌ സ്നേഹം അറിയിക്കുന്നു.. ഇത്തിരി നേരത്തേക്ക് മറ്റൊരു ലോകത്തേക്ക് തിരികെ നടത്തിയതിന്.... 🙏🙏🙏

    • @SalilValiparambil
      @SalilValiparambil  3 года назад

      thank you dear

    • @priyasandeep7456
      @priyasandeep7456 3 года назад +1

      ഈ കവിത എത്ര തവണ കേട്ടു എന്നറിയില്ല. മാത്രമല്ല ഒന്നാം classil പഠിക്കുന്ന എന്റെ മോള് ഈ കവിത ആണ്‌ ഇത്തവണ arts ഡേ കു present ചെയ്യുന്നത്. Thank you sir

  • @salimsreyas8751
    @salimsreyas8751 6 месяцев назад +1

    ഭാവന സുന്ദരമീ കവിത 👏👏❤️മനോഹരം.🎉

  • @sarovar4374
    @sarovar4374 3 года назад +411

    ജീവിതത്തിൽ ആർത്തിയോടെ നല്ല പ്രായത്തിൽ എല്ലാം ഉപേക്ഷിച്ചു പണമുണ്ടാക്കാൻ ഇറങ്ങി തിരിച്ചു.. എല്ലാം ആകുമ്പോൾ തിരിഞു നോക്കുമ്പോൾ നല്ലതൊന്നും ഉണ്ടാവില്ല ജീവിതത്തിൽ.. 😔😔😔😔😔

  • @sreejithm6596
    @sreejithm6596 4 года назад +11

    എന്നെ ഇ കവിത ഒരുപാട് പിന്നോട്ട് പോകാൻ തോന്നിപ്പികുന്നു എന്റെ ടീച്ചർമാരെ ഓർമിപികുന്നു ഇതിറ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @meenakumaris6888
    @meenakumaris6888 2 года назад +17

    എന്റെ retirement function ൽ പാടാൻ ഞാൻ ഈ കവിത പഠിച്ചുകൊണ്ടിരിക്കുന്നു 😊😊❤️❤️🙏🙏 super വരികൾ...👌👌🙏

  • @Rifu_ess
    @Rifu_ess 2 месяца назад +1

    നെടുവീർപ്പുകൾക്കു കാതോർക്കണം
    കയ്പുനീരിറ്റിച്ച ഗുരുവിന്റെ വാക്കുകൾ
    മധുരമായ് മാറിയെന്നറിയിക്കണം
    തോൽപ്പിച്ചു വാശി പകർന്നോരാ മിത്രത്തെ
    കണ്ടൊന്നു നന്ദീയറിയിക്കണം
    നോവുമ്പഴും പുഞ്ചിരിക്കും മുഖങ്ങളെ
    വേറിട്ടു തന്നേയറിയണം
    നീറും മുറിവിലേയുപ്പാകണം
    മുറിപ്പാടുകൾ മായ്ക്കും മരുന്നാകണം

  • @roopaanandan2948
    @roopaanandan2948 2 года назад +4

    എനിക്കറിയില്ല ഇത്രമേൽ ഈ കവിതയെ ഇഷ്ട്ടപ്പെട്ടതിനെ കുറിച്ച് ... എന്നും രാത്രിയിൽ കേൾക്കും കവിതകൾ എന്റെ പ്രാണനാണ്

  • @rishadabdulsalam4710
    @rishadabdulsalam4710 Год назад +5

    വരികൾ മുഴുവൻ കേട്ടിട്ട് തിരികെ നടക്കേണ്ട എന്നു പറയുന്നവർ സ്വാർത്ഥർ കൂടിയാണ്. ബാക്കി വച്ച കടമകൾ ചെയ്തു തീർക്കാനല്ലേ തിരികെ നടക്കുന്നത്... നന്മകൾ ചെയ്യാനായി ........

    • @SalilValiparambil
      @SalilValiparambil  Год назад

      true - നല്ല വായനയ്ക്ക് നന്ദി

  • @vimalacv5713
    @vimalacv5713 3 года назад +31

    കേട്ടുകൊണ്ടിക്കാൻ സുഖമാണ്.
    ഒരുപാട് നോവുകൾ ...വ്യർത്ഥമായ ജീവിതം. ജീവിക്കാൻ മറന്നുപോയവർ നമ്മൾ.

  • @preethagirikumar7085
    @preethagirikumar7085 2 месяца назад +1

    ഇത് എപ്പോ കേട്ടാലും കണ്ണ് നിറയും അത്രയ്ക്ക് മനോഹരമായ കവിത

  • @shahidasamad2258
    @shahidasamad2258 3 года назад +9

    പാട്ട് കേൾക്കാൻ തോന്നുമ്പോ ഇത് മാത്രം കേൾക്കുന്നു. ദിവസം എത്ര വട്ടം കേൾക്കുന്നെന്ന് പറയാൻ കഴിയില്ല. ❤

  • @narxo__
    @narxo__ 4 года назад +252

    ഇതിൽ തന്നെ ലയിച്ചുപോകുന്നു. എന്തൊരു ആലാപനം. ആ ഹൃദ്യമായ ആലാപനത്തിൽ നമ്മളും ലയിച്ചില്ലാതാകുന്നു.🙏🙏👍👍👍👍👏👏👏👏🌹🌹🌹

    • @SalilValiparambil
      @SalilValiparambil  4 года назад +2

      thank you

    • @haridashari3556
      @haridashari3556 4 года назад +5

      വളരെ ഹൃദ്യമായ വരികൾ ... അതിലേറെ മനോഹരമായ ആലാപനം .🙏🙏

    • @jayanaorkateryputhiyaveeti4784
      @jayanaorkateryputhiyaveeti4784 4 года назад +7

      എത്ര വട്ടം കേട്ടെന്നറിയില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.

    • @abhilashnaranganamsinger833
      @abhilashnaranganamsinger833 4 года назад +2

      Thanks

    • @shabeershabu2118
      @shabeershabu2118 4 года назад +1

      ☺️👍

  • @withmecuties556
    @withmecuties556 3 года назад +5

    എല്ലാവരും ആർത്തിയോടെ പോയി എന്നു പറയുമ്പോഴും കാത്തുവയ്ക്കാൻ അവർക്കെന്തെങ്കിലും ഒക്കെ കാണും. എന്നാൽ തിരികെ പോയാലും വന്നവഴി മുന്നോട്ട് പോയാലും ഒന്നും ഇല്ലാതെ നിരാശ യോടെ ജീവിക്കുന്ന കുറേ മനുഷ്യർ ഉണ്ട്‌. തിരികെ നടക്കുമ്പോൾ ഉണ്ടാകുന്ന വേദനയിൽ ഏറ്റവും വേദന എന്റെ അമ്മയുടെ വേർപാട് ആണ്... ഈ കവിത എന്റെ വേദനകൾക്ക് സമാനമായാണോ എന്ന് ഓരോ വരിയിലും തോന്നുന്നു. എല്ലാ വേദനകളും മറക്കാൻ നോക്കുമ്പോഴും വേദനകൾ മാത്രം ബാക്കി നിൽക്കുമ്പോഴും ഇതുപോലെ നമ്മുടെ അവസ്ഥക്ക് ഒത്ത ഒരു കവിത കേട്ടപ്പോ ഹൃദയത്തിൽ എന്തെന്നില്ലാത്ത ഒരു സുഖം....പറഞ്ഞറിയിക്കാൻ വയ്യ.......ഇതിന്റെ വരികളും, അതിലേറെ സൗന്ദര്യത്തോടെ അതിന്റെ ആലാപന മാധുര്യം .....🥰🥰 കണ്ണുകൾ അറിയാതെ നനഞ്ഞു പോകുന്നു. എന്തൊരു ലാളിത്യം, എന്തൊരു സൗന്ദര്യം,... പറയാൻ വാക്കുകളില്ല... എത്ര കെട്ടിട്ടും മതി ആകുന്നില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏🙏🥰🥰🥰

    • @SalilValiparambil
      @SalilValiparambil  3 года назад +1

      thank you dear

    • @withmecuties556
      @withmecuties556 3 года назад +1

      Thanku so much sir.... Ethupole oru anubhavam kavithayilude pankuvachathinu......

  • @SreekanthDas-f7h
    @SreekanthDas-f7h 2 месяца назад +1

    ഓർമ്മകൾ മറക്കും തോറും പിന്നെയും 🙏

  • @nishadsuru
    @nishadsuru 4 года назад +96

    ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എത്ര കേട്ടു എന്നറിയില്ല എന്നും രാത്രി ഇതു കേൾക്കാതെ ഉറങ്ങില്ല ....പൊളിച്ചു ഇനിയും ഇങ്ങനത്തെ കവിതകൾ വിരിയട്ടെ
    അഭിലാഷ് പൊളിച്ചു ഒപ്പം lyricsum...

    • @SalilValiparambil
      @SalilValiparambil  4 года назад +2

      ഇഷ്ടപ്പെട്ടതിൽ സന്തോഷം

    • @winterwayanad7890
      @winterwayanad7890 3 года назад

      @@SalilValiparambil ഇതിൻ്റെ എംപി3 കിട്ടുമോ sir

    • @gopakumart.r.7170
      @gopakumart.r.7170 Год назад

      വിധവ എന്നാ പാട്ടുകൂടി കേൾക്കുക

  • @sindhusindhu.v.c7262
    @sindhusindhu.v.c7262 3 года назад +27

    എത്ര തവണ കേട്ടു എന്നറിയില്ല ഒരുപാടു തവണ കേട്ടു എന്നിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇനി എത്ര തവണ കേൾക്കും എന്നറിയില്ല അത്ര മനോഹരം മനസ്സിലെ ഫീൽ പറയാൻ വാക്കുകൾ ഇല്ല

    • @SalilValiparambil
      @SalilValiparambil  3 года назад

      സന്തോഷം

    • @SR-em1zn
      @SR-em1zn 2 года назад

      എനിക്ക് ഒരുപാട് ഇഷ്ട്ട പെട്ടു

    • @SR-em1zn
      @SR-em1zn 2 года назад

      Hallo

    • @SR-em1zn
      @SR-em1zn 2 года назад

      No തരുമോ

  • @ChandranP.P
    @ChandranP.P Год назад +3

    ചന്ദ്രൻ പെരിങ്ങാട്ടു ആ ബാല്യകാലം ഒരിക്കൽക്കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാ ഗ്രഹിച്ചു പോകുന്നു

  • @shejanimolp2394
    @shejanimolp2394 2 года назад +2

    ഞാനേറ്റവും ഇഷ്ടപ്പടുന്ന കവിതയാണ്

  • @JASVGR
    @JASVGR 2 года назад +51

    എന്തൊരു നല്ല കവിതയാണ്. എത്ര തവണ കേട്ടുന്നറിയില്ല. എത്ര വട്ടം കേട്ടാലും വീണ്ടും വീണ്ടും കേള്കൾക്കാൻ തോന്നുന്ന വരികളും ആലാബനവും.☺️❤️❤️❤️❤️❤️

  • @Priyasudev
    @Priyasudev 3 года назад +73

    സലിൽ സാർ ഞാൻ ഒരുപാട് തവണ കേൾക്കുന്ന കവിതയാണ് ശെരി യായ ജീവിതത്തെ തുറന്നു കാണിക്കുന്ന കവിത.. ഓരോ വ്യക്തി യുടെ തിരിച്ചറിവാണ് ഈ കവിത 🙏🙏🙏 താങ്ക്സ്

  • @radhak2171
    @radhak2171 3 года назад +105

    വീണ്ടും കേട്ടു, എത്ര മനോഹരം അർത്ഥവത്തായ വരികൾ, കണ്ണ് നിറഞ്ഞു പോകും, അഭിനന്ദനങ്ങൾ സാർ, Super

  • @Shoba-wk5pj
    @Shoba-wk5pj 22 дня назад +1

    നമ്മൾ തിരികെ നടന്നു ചെല്ലുമ്പോൾ പഴയത് ഒക്കെ മറഞ്ഞുപോയി പുതിയത് മാത്രം ഇതൊക്കെ കവിതയിലും കഥകളിലും മാത്രം കേൾക്കാൻ ഉള്ളതാണ് 🥰🥰

  • @divyascreations7249
    @divyascreations7249 4 года назад +73

    എത്ര മനോഹരം വരികൾ. അറിയാതെ കേട്ടിരുന്നു പോകും. എത്ര തവണ കേട്ടു എന്ന് പറയാൻ പറ്റില്ല. ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏

    • @SalilValiparambil
      @SalilValiparambil  4 года назад +1

      thank you

    • @augustinejollythomas7092
      @augustinejollythomas7092 3 года назад +1

      Really, amazing, content, music, lines, visual, extra ordinary. Thanks to the maker and the entire team. May God Bless you all.

    • @divyascreations7249
      @divyascreations7249 2 года назад +2

      @@SalilValiparambil sir, ഇതിലെ വരികൾ തീർത്തും പഴയകാലങ്ങളെ ഓർമിപ്പിക്കുന്നതാ. നന്ദി ഒരിക്കൽ കൂടെ

  • @komalasivadas2397
    @komalasivadas2397 3 года назад +57

    ഈ കവിത കേൾക്കുമ്പോൾ പറയാനാകാത്ത ഒരു അനുഭൂതി തോന്നുന്നു കേട്ടാലും മതി വരില്ല 🌹🌹🌹♥️♥️♥️

  • @sasidharannair324
    @sasidharannair324 2 года назад +3

    ഹലോ നമസ്കാരം കൊള്ളാം കേട്ടോ അടിപൊളി അടിപൊളി അടിപൊളി കവിത അടിപൊളിയായിട്ട് കുറച്ചു കവിതകൾ കൂടുതൽ വരട്ടെ വരട്ടെ നല്ലോണം 👌👌👌👌❤️❤️❤️

  • @ponnammaaksharam775
    @ponnammaaksharam775 6 месяцев назад +1

    മലയാളം സാഹിത്യ വിരുന്ന് എത്ര മനോഹരം

  • @abhijithem3885
    @abhijithem3885 3 года назад +6

    കവിതകൾ കേൾക്കാൻ manushyane👍 പ്രേരിപ്പിക്കുന്നതു അവന്റെ നിരാശയാണോ? ഒരു സംശയം.......

    • @sabari865
      @sabari865 3 года назад

      Athe anganeyanu enikkum thonunathu

    • @sumathimkottodi5988
      @sumathimkottodi5988 9 месяцев назад

      സത്യം

    • @ushasajeev3628
      @ushasajeev3628 9 месяцев назад

      ജീവിത സാഹചര്യങ്ങൾ മനസ്സിനേൽപ്പിച്ച വിങ്ങലും , നോവും, മനസ്സിൽ സൂക്ഷിക്കുന്നവരാണ് കവിത കൂടുതൽ ഇഷ ടപ്പെടുന്നതെന്ന് എനിക്ക് തോന്നുന്നു.

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf Месяц назад

      അതെ നിരാശതന്നെയാണ് പോയനാൾ വഴികളെക്കുറിച്ചുള്ള നിരാശ.....

  • @LathaAji-d2c
    @LathaAji-d2c Год назад +3

    തിരിക നടക്കണം എൻ്റെ അച്ഛനെയും അമ്മയ
    എൻ്റെ ബാല്യത്തിലേക്ക് തിരിച്ചു നടക്കണം

  • @shinymp765
    @shinymp765 4 года назад +10

    കവിതകൾ ഒരുപാട് ഇഷ്ടമാണെനിക്ക് .പക്ഷേ ഇത്രമാത്രം ആകർഷിച്ച ഒരു കവിത വേറെയില്ല .എത്ര തവണ കേട്ടു എന്നെനിക്കറിയില്ല .ഒരോ തവണ കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്ന പുതുമ .മനസ്സുകൊണ്ട് ഒരു നൂറു തവണ നടന്ന വഴികളിലൂടെ വാക്കുകൾ കൊണ്ട് വീണ്ടും നടക്കുന്നു. നന്ദി

    • @SalilValiparambil
      @SalilValiparambil  4 года назад

      താങ്കൾക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷം

  • @jomoljomol863
    @jomoljomol863 2 месяца назад +1

    തിരിച്ചു ഒന്ന് ഓർക്കാൻ വയ്യാ അത്ര വലിയ വേദന ആണ് അനുഭവം

  • @neelz009
    @neelz009 3 года назад +178

    എനിക്ക് 15 വയസ്സിന് പിന്നിൽ നടക്കണം തലശ്ശേരി ഗേൾസ് ഹൈസ്കൂളിൽ പോകണം A ക്ളാസിൽ ഇരിക്കണം ക്ളാസ് ലീഡർ ആയി അസംബ്ലി യിൽ മുന്നിൽ നിൽക്കണം ഉപ്പൂമാൻറെ മടിയിൽ കിടക്കണം ആ മാന്ത്രിക വിരലുകൾ എൻറെ തലമുടി യിൽ തലോടണം

    • @SalilValiparambil
      @SalilValiparambil  3 года назад +4

      thank you

    • @neelz009
      @neelz009 3 года назад +4

      സോറി എൻറേത് B ഡിവിഷൻ ആണ് മെസ്സേജ് ചെയ്യുമ്പോൾ A ലെറ്റർ വന്നു

    • @abythomas6194
      @abythomas6194 3 года назад +2

      @@neelz009 അയിന്

    • @neelz009
      @neelz009 3 года назад +2

      @@abythomas6194 ഒന്നൂല്യ

    • @ambilygopinathan2584
      @ambilygopinathan2584 3 года назад +7

      😔😔😔😔 തിരികെ കിട്ടാത്ത ബാല്യം

  • @noushaddld
    @noushaddld 2 года назад +3

    എന്തൊരു വലിയ അർത്ഥ തലങ്ങൾ ഉള്ള വരികൾ..... ഗംഭീരം

  • @sheelabai8145
    @sheelabai8145 4 года назад +19

    വളരെ നല്ല കവിത. ഇനി ഒന്ന് തിരികെ നടക്കാൻ കഴിഞ്ഞെങ്കിൽ....

    • @swaroopm3347
      @swaroopm3347 2 года назад

      👍✋️✋️✋️♥️♥️♥️♥️♥️

  • @mdrafeek2958
    @mdrafeek2958 6 месяцев назад +1

    എത്ര കേട്ടാലും മടുക്കാത്ത കവിത സൂപ്പർ

  • @KALITHOZHI
    @KALITHOZHI Год назад +5

    കഴിഞ്ഞ കാലങ്ങളിലൂടെ എനിക്കും നടക്കുവാൻ തോന്നുന്നു 😊

  • @rajeeshponnani6748
    @rajeeshponnani6748 4 года назад +4

    ഇനിയൊന്നു തിരികെ.... ഹേയ് കഴിയില്ലൊരിക്കലും, മനുഷ്യൻ എത്ര നിസ്സഹായൻ...

  • @baijukankol2681
    @baijukankol2681 3 года назад +4

    എനക്ക് തിരികെ നടക്കണ്ട.. കാരണം.. എനക്ക് വഴി ഓർമമീല്ല.. മർന്നൊയി...

  • @News12-India-Malayalam
    @News12-India-Malayalam 5 месяцев назад +1

    നല്ല കവിത എൻ്റെ പ്രണയ മാണിക്കവിത

  • @jyothidinesh327
    @jyothidinesh327 2 года назад +4

    ഞാനും വരാം കൂടെ ഏട്ടാ 🥰🥰🥰നമ്മുക്ക് ഒന്ന് പോകണം 24വർഷം പിന്നിലേക്ക് പോകാൻ പറ്റില്ല എന്ന് അറിയാം എന്നാലും കഴിഞ്ഞു പോയ കാലം ഒരിക്കലും തിരിച്ചു വരില്ല

    • @SalilValiparambil
      @SalilValiparambil  2 года назад +2

      തീർച്ചയായും പോകണം 😍😍❤️ ..

  • @Snap.shooter-gaming123
    @Snap.shooter-gaming123 3 года назад +4

    ഞാൻ ഈ കവിത പാടി നന്ദിയുണ്ട്

  • @rahiyanath8361
    @rahiyanath8361 2 года назад +9

    😥സത്യം ഇനി യൊന്നും തിരികെ നടക്കണം.. 🙏🙏അടിപൊളി കവിത.. മനോഹരം മായ വരികൾ

  • @rkh4018
    @rkh4018 2 года назад +1

    എത്ര കേട്ടാലും മതിവരാത്ത കവിത മനസ്സിൽ പഴയ കാലം ഓർ മ്മ വന്നു

  • @jasnaexcel705
    @jasnaexcel705 2 года назад +5

    ഒരു ദിവസം 20 തവണയെങ്കിലും ഞാൻ ഇതു കേൾക്കാറുണ്ട്.. താങ്ക്യൂ സർ

  • @kailasnathbs
    @kailasnathbs 2 года назад +10

    നഷ്ട നൊമ്പരങ്ങൾ ഓരോന്നായി കണ്മുന്നിൽ വിലപ നൃത്തം നടത്തുമ്പോലെ, ഹൃദയത്തിന്റെ സ്പന്ദനം നിലക്കുമ്പോലെ..... എന്റെ ദൈവമേ ഇന്നലെ ഞാനെന്തായിരുന്നു....... മനഃപൂർവം നഷ്ടപ്പെടുത്തിയതെല്ലാം എനിക്കിനി തിരികെ കിട്ടുമോ?????

    • @SalilValiparambil
      @SalilValiparambil  2 года назад +1

      ശ്രദ്ധിച്ചു നോക്കുക; ഇന്നലെയിലെ നഷ്ടങ്ങൾക്കിടയിലും ചില നല്ല നിമിഷങ്ങൾ കാണാതിരിക്കില്ല

    • @subhashoorpal3292
      @subhashoorpal3292 2 года назад

      Sathyam😢

  • @lachu1254
    @lachu1254 3 года назад +57

    കേട്ടാലും കേട്ടാലും മതി വരാത്ത വരികളും ആലാപനവും 🥰🥰🥰 🙏🏼🙏🏼

  • @jaleelmfd
    @jaleelmfd Год назад +2

    മനോഹരം❤

  • @ajithavr9459
    @ajithavr9459 2 года назад +3

    ശരിക്കും നഷ്ടബോധംതോന്നിക്കുന്ന വരികൾ മനസ്സുപറയാൻ ആഗ്രഹിച്ചോതൊക്ക കവി പറഞ്ഞു എന്റെ നാടിന്റെ അഭിമാനം

  • @aryanandan4465
    @aryanandan4465 2 года назад +3

    എത്ര വട്ടം കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന കവിത

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 Год назад +3

    ഞാൻ ഒരാളെ ഒരുപാട് സ്നേഹിച്ചു എന്നോ പിരിഞ്ഞുപോയി കാലം വീണ്ടും കണ്ടുമുട്ടി വീണ്ടും പോയി എവിടെ എന്നറിയാതെ

  • @PrasannaS-u3r
    @PrasannaS-u3r 2 месяца назад +1

    എനിക്ക് കവിത ഒരുപാട് ഇഷ്ട്ടമാണ് 😊

  • @saleemasaleemsaleema7206
    @saleemasaleemsaleema7206 3 года назад +4

    ഞാൻ ഈ കവിത കേൾക്കാൻ എന്തേ വൈകിപ്പോയി? ഹൃദ്യമായ വരികൾ, ചാരുത നഷ്ടപ്പെടാത്ത ആലാപനം. വീണ്ടും ഞാൻ കേട്ടുകൊണ്ടേയിരിക്കും,
    ഇനിയൊന്നു തിരികെ നടക്കണം
    ഈ വരികളിൽ കൂടി നടക്കണം

  • @ranjithrajan8101
    @ranjithrajan8101 2 года назад +9

    മനസ്സിന് നോവും ഉന്മേഷവും നൽകിയ കവിത.... എന്തൊക്കെയോ നേടിയെന്നും.., അതുപോലെ നഷ്ടപ്പെട്ടു എന്നും തിരിച്ചറിവു നൽകിയ കവിത... വരികളും , അതിന്റെ ഈണവും , ആലാപനവും.....

    • @SalilValiparambil
      @SalilValiparambil  2 года назад +1

      thank you dear - താങ്കളുടെ ചിന്തകളെ അഭിനന്ദിക്കുന്നു

  • @sainanac852
    @sainanac852 3 года назад +3

    അർത്ഥവത്തായ വരികൾക്ക് ഗായകൻ തീ കോരിയിട്ടു്. സുപ്പർ...!

  • @achus3720
    @achus3720 3 месяца назад +1

    എനിക്കൊന്നു തിരികെ നടക്കണം. അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്ന ഞങ്ങളുടെ വീട്ടിൽ ഒന്നിച്ചിരിക്കണം. ഒരുപാടു കഥകൾ പറയണം... അമ്മയോട് കുറെ കാര്യങ്ങൾ പറയണം. അവർക്ക് ശേഷം വന്ന അനിയത്തിയുടെയും മോന്റെയും മക്കളെ കുറിച്ചും എന്റെ മക്കളെ കുറിച്ചും അവരോടു പറയണം.അമ്മയുടെയും അച്ഛന്റെയും കൂടെ ഇരിക്കണം. 😭😭